സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 3651 ആയി; അകലം പാലിക്കണമെന്ന് ആഹ്വാനം
റിയാദ്: സൗദിയിൽ പുതുതായി 364 പേർക്ക് കൂടി കോവിഡ്19 വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3651 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ കോവിഡ് മരണ നിരക്ക് 47 ആയിട്ടുണ്ട്.
അതേ സമയം പുതുതായി 19 പേർക്ക് കൂടി രോഗം സുഖപ്പെട്ടിട്ടുണ്ട്. ഇത് വരെ രോഗം ഭേദമായ കോവിഡ് ബാധിതരുടെ എണ്ണം 685 ആയി ഉയർന്നു .
2919 കേസുകളാണു ഇപ്പോൾ ആക്റ്റീവ് ആയിട്ടുള്ളത്.ഇവർക്ക് ചികിത്സയും പരിചരണവും നൽകി വരുന്നു. അതിൽ 57 കേസുകളും ഗുരുതരാവസ്ഥയിലാണുള്ളത്.
നിലവിൽ കൃത്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു കോവിഡ് ബാധ സ്ഥിരീകരണം നടക്കുന്നത്. പരിശോധനാ രീതികൾ വിപുലീകരിച്ചത് നേരത്തെ തന്നെ രോഗം കണ്ടെത്തുന്നതിനു സഹായിക്കുകവും രോഗം ശക്തിയാകുന്നതിനു മുംബെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും മന്ത്രാലയ വാക്താവ് അറിയിച്ചു.
മറ്റുള്ളവരിൽ നിന്നും ഒന്നര മീറ്റർ അകലം പാലിക്കണമെന്ന കാംബയിൻ്റെ ഭാഗമായി നൽകുന്ന നിർദ്ദേശങ്ങളുടെയും അകലം പാലിക്കേണ്ടതിൻ്റെയും പ്രാധാന്യം എല്ലാവരും മനസ്സിലാക്കണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
മക്കയിൽ 90, മദീനയിൽ 78, റിയാദിൽ 69, ജിദ്ദയിൽ 54, തബൂക്കിൽ 22, ഖതീഫിൽ 12, ബുറൈദയിൽ 9, ദമാമിൽ 6, ഹുഫൂഫിൽ 5, ത്വാഇഫിൽ 4, അൽ ഖർജിൽ 3, ദഹ്രാൻ,ഖുൻഫുദ,യാംബു എന്നിവിടങ്ങളിൽ 2, ജുബൈൽ, ഖുലൈസ്, ദിർഇയ, റാസ് തനൂറ, ഹനാകിയ, അറാർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ചതിൻ്റെ വിവരങ്ങൾ.
ആഗോള തലത്തിൽ ഇത് വരെ 16,32,512 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3,66,526 പേർ രോഗമുക്തി നേടിയപ്പോൾ മരണ സംഖ്യ 97,582 ആയി ഉയർന്നിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa