സൗദിയിലെ ലേബർ ക്യാംബുകളിലെ തിരക്കൊഴിവാക്കുന്നതിനായി അധികൃതർ ഇടപെടുന്നു
റിയാദ്: സൗദിയിലെ വിവിധ ഏരിയകളിലെ ലേബർ ക്യാംബുകളിലെ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ച് തിരക്കൊഴിവാക്കുന്നതിനായി സൗദി നഗര,ഗ്രാമകാര്യ മന്ത്രാലയം ഇടപെടുന്നു.
കൊറോണ ഭീഷണി നിലവിലുള്ളതിനാലാണു താത്ക്കാലിക താമസ സൗകര്യങ്ങളൊരുക്കി തിരക്കൊഴിവാക്കാൻ അധികൃതർ ശ്രമിക്കുന്നത്.
കൊറോണ ഭീഷണി അവസാനിക്കും വരെ ഇത്തരത്തിലുള്ള ക്യാംബുകളിലെ തൊഴിലാളികൾക്ക് താമസിക്കാനാവശ്യമായ സൗകര്യം ഒരുക്കാൻ തയ്യാറുള്ളവർhttps://momra.gov.sa/ara/alternative-housing എന്ന വെബ് ലിങ്കിൽ രെജിസ്റ്റർ ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.
താമസ സ്ഥലത്തിന്റെ ഉടമക്ക് സൗജന്യമായോ വാടകക്കോ കെട്ടിടം അനുവദിച്ച് നൽകാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രെജിസ്റ്റർ ചെയ്യാൻ സാധിക്കും.
പല ലേബർ ക്യാമ്പുകളിലും റൂമുകളിൽ നിരവധി പേർ ഒന്നിച്ച് താമസിക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിൽ അധികൃതർ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഏതായാലും മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ആളുകൾ കെട്ടിടങ്ങൾ നല്കുന്നതിന് തയ്യാറാകുന്നതോടെ ലേബർ ക്യാമ്പുകളിലെ വലിയ ഒരു ആശങ്കക്ക് പരിഹാരമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa