ഇന്ത്യൻ പ്രവാസികൾക്ക് നാടണയാമെന്ന് യുഎഇ അംബാസഡർ.
ദുബായ്: കോവിഡ് ബാധിതരല്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്ന അറിയിച്ചു. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി.
അടിയന്തിര സാഹചര്യങ്ങളിലുള്ള ആളുകളെയെങ്കിലും നാട്ടിലെത്തിക്കണമെന്ന പ്രവാസികളുടെ മുറവിളികൾ ശക്തമായിരിക്കുകയാണ്.
എന്നാൽ ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരാകരിക്കുകയാണ് ചെയ്തത്. ഇത് പ്രവാസികൾക്കിടയിൽ നിരാശ പടർത്തിയിട്ടുണ്ട്.
ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണെന്നും. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.
യു.എ.ഇ നിലപാടിൽ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.
ഇതിനിടെ കെ എം സി സി ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa