സൗദിയിൽ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമുള്ള ആരോഗ്യ മന്ത്രിയുടെ പ്രധാനപ്പെട്ട സന്ദേശം
റിയാദ്: സൗദിയിൽ കൊറോണ വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ പ്രധാനപ്പെട്ട മുൻകരുതൽ സന്ദേശം നൽകി.
ലക്ഷ്യം കാണാനായി ഒരു വാഹനത്തിൽ ഒന്നിച്ച് യാത്ര ചെയ്യുകയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ നമുക്ക് സാധിക്കും. ഏതെങ്കിലും ഒരാൾ ഇതിനെതിരായി പ്രവർത്തിച്ചാൽ എല്ലാവരും അപകടത്തിൽ പെടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ആശുപത്രികളിലെ അത്യാവശ്യമല്ലാത്ത ഓപറേഷനുകളെല്ലാം മാറ്റി വെച്ചിട്ടുണ്ട്. അത് ആ രോഗികളുടെ കുടുംബങ്ങൾക്ക് വേണ്ടിയാണ്. കാരണം പല ആശുപത്രികളും തന്നെ വൈറസ് ഭീഷണിയിലാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ ഭൂരിപക്ഷം പേരും പാലിക്കുന്നുണ്ടെങ്കിലും ചിലയാളുകളെങ്കിലും അത് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെടാനിടയാകുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്ന് ഏതാനും ദിവസം മുംബ് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
സൗദിയിലെ കൊറോണ വ്യാപനം 10,000 ത്തിനും 2 ലക്ഷത്തിനും ഇടയിൽ ആയിരിക്കുമെന്ന കണക്കുകൾ സൂചിപ്പിച്ച് എല്ലാവരും സഹകരിച്ചാൽ നമുക്ക് പതിനായിരത്തിൽ പിടിച്ച് കെട്ടാൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa