Friday, November 15, 2024
OmanTop Stories

കോവിഡ്: മുത്രയിൽ പ്രവാസികളുടെയടക്കം സാമ്പിളുകൾ ശേഖരിക്കുന്നത് ആരംഭിച്ചു.

മസ്‌കറ്റ്: മുത്രയിലെ പ്രവാസി താമസക്കാരിൽ നിന്നും പൗരന്മാരിൽ നിന്നും ഒമാൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ സാമ്പിളുകൾ ശേഖരിക്കുന്നത് ആരംഭിച്ചു.

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ച മുത്രയിലെ പൗരന്മാരെയും താമസക്കാരെയും ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സർവേയുടെ ഭാഗമായി സാമ്പിളുകൾ എടുക്കാൻ സമീപിച്ചതായി ഒമാൻ പ്രസ്സ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

മുത്രയിലെ മുഴുവൻ നാട്ടുകാരുടെയും പ്രവാസികളുടെയും സാമ്പിളുകൾ ടെസ്റ്റ് ചെയ്യും. സർവേ ഫലങ്ങൾ ദിവസേന അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

അതിനിടെ ഒമാനിൽ 62 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 546 ആയി. ഇതുവരെ 109 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa