219 സൗദി പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ദമ്മാം എയർപോർട്ടിൽ വന്നിറങ്ങി.
ദമ്മാം: കോവിഡ് ബാധയെ തുടർന്നുള്ള യാത്രാ നിയന്ത്രണം കാരണം മലേഷ്യയിൽ കുടുങ്ങിയ സൗദി പൗരന്മാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ദമ്മാമിലെ കിംഗ് ഫഹ്ദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി.
വിമാനത്തിൽ യാത്ര ചെയ്ത 219 പൗരന്മാരെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ വിമാനത്താവളത്തിൽ സ്വീകരിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള സമഗ്രമായ നടപടികൾ അവരുടെ യാത്രയിലുടനീളം എടുത്തിരുന്നു.
വിമാനം പറന്നുയരുന്നതിനുമുമ്പ് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് യാത്ര തുടങ്ങിയത്.
ഫ്ലൈറ്റിൽ യാത്രാ സമയത്തും രാജ്യത്ത് എത്തുന്നതുവരേയും കൃത്യമായ സാമൂഹിക അകലം പാലിക്കപ്പെട്ടു, അതേസമയം അണുനാശിനി സൗകര്യങ്ങളും വിമാനത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ താപനില പരിശോധിച്ചതിനു ശേഷം ആശങ്കപ്പെടേണ്ടാത്തവരെ രണ്ടാഴ്ചത്തേക്ക് നിർബന്ധിത സെൽഫ് ഐസലേഷനിൽ വിടും.
382 പുതിയ കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തതടക്കം സൗദി അറേബ്യയിൽ മൊത്തം 4,033 കൊറോണ വൈറസ് കേസുകളുണ്ട്. രാജ്യത്ത് ഇതുവരെ 52 പേർ മരിച്ചു, അതിൽ അഞ്ചെണ്ണം ശനിയാഴ്ച പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa