മദീനയിൽ കൊറോണ ബാധിച്ച വിദേശ വനിത കുഞ്ഞിനു ജന്മം നൽകി
മദീന: കോവിഡ്19 വൈറസ് ബാധിച്ച വിദേശ വനിത മദീനയിൽ ആൺ കുഞ്ഞിനു ജന്മം നൽകി. സൗദിയിൽ ആദ്യമായാണു ഒരു കൊറോണ ബാധിച്ച യുവതി പ്രസവിക്കുന്നത്.
മദീനയിലെ ഉഹ്ദ് ഹോസ്പിറ്റലിലാണു അഫ്ഗാൻ യുവതി കുഞ്ഞിനു ജന്മം നൽകിയത്. കുട്ടിക്ക് ഉമർ എന്ന് നാമകരണം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡ്19 ലക്ഷണങ്ങളൊടെ അഫ്ഗാൻ യുവതി കഴിഞ്ഞ മാസം 30 നായിരുന്നു ഉഹ്ദ് ഹോസ്പിറ്റലിൽ എത്തിയത്. തുടർന്ന് അടിയന്തിര ശുശ്രൂഷ നൽകുകയും കഴിഞ്ഞ വ്യാഴാഴ്ച കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു.
മാതാവും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി മദീനയിലെ ആരോഗ്യ മന്ത്രാലയ വാക്താവ് മുഅയദ് അബൂ അൻഖ് സൗദി ദേശീയ ചാനലിനോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ മദീനയിലെ ചില ഡിസ്റ്റ്രിക്കുകളിൽ കഴിഞ്ഞ ദിവസം കൂടുതൽ ശക്തമാക്കിയിരുന്നു. എല്ലാ വിധത്തിലുള്ള ചലനങ്ങളും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും വിലക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa