ഏകീകൃത കർഫ്യൂ പാസ് തിങ്കളാഴ്ച മുതൽ
റിയാദ്: കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുന്നതിനു അനുമതിയുള്ള മേഖലകളിലെ തൊഴിലാളികൾക്ക് ഏകീകൃത കർഫ്യൂ പാസ് നടപ്പാക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും.
പ്രഥമഘട്ടമെന്ന നിലയിൽ തിങ്കളാഴ്ച വൈകുന്നേരം 3 മണി മുതൽ തലസ്ഥാന നഗരിയായ റിയാദിലാണു ഏകീകൃത പാസ് പ്രാബല്യത്തിലാകുക.
ഏകീകൃതപാസ് നിലവിൽ വരുന്നതോടെ നിലവിൽ ഉണ്ടായിരുന്ന പാസുകൾ ഇനി അനുവദിക്കില്ല. ജോലിക്കാരുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മാത്രമേ പാസ് ആവശ്യമുള്ളൂ.
ബസിലെ നിലവിലുള്ള സീറ്റ് കപ്പാസിറ്റിയുടെ പകുതി എണ്ണം യാത്രക്കാരെ മാത്രമേ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. അതോടൊപ്പം യാത്രക്കാർ സൗദി ആരോഗ്യ വകുപ്പിൻ്റെ എല്ലാ ആരോഗ്യ സുരക്ഷാ നിബന്ധനകളും പാലിച്ചിരിക്കണം.
വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പതിനായിരം റിയാലാണു പിഴ ഈടാക്കുക. ആവർത്തിച്ചാൽ ഇരട്ടി തുകയും വീണ്ടും ആവർത്തിച്ചാൽ തടവ് ശിക്ഷയും അനുവഭവിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa