നാട്ടിൽ അവധിക്ക് പോയവരുടെ റി എൻട്രി നീട്ടുന്നത് സംബന്ധിച്ച് സുപ്രധാന അറിയിപ്പ്
ജിദ്ദ: സൗദിയിൽ നിന്ന് അവധിക്ക് പോകുകയും കോവിഡ് നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾ നിർത്തൽ ചെയ്തതിനാൽ നിശ്ചിത അവധിക്കുള്ളിൽ മടങ്ങി വരാൻ സാധിക്കാതെ വരികയും ചെയ്തവർക്കായി സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ സുപ്രധാന അറിയിപ്പ്.
സൗദിയിൽ നിന്ന് അവധിയിൽ പോയി നിശ്ചിത കാലാവധിക്കകം തിരിച്ച് വരാൻ സാധിക്കാത്തവർക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നേരത്തെയുണ്ടായിരുന്ന വിസ കാലാവധി നീട്ടുന്നതിനുള്ള സംവിധാനം ക്ളിക്ക് ചെയ്യുംബോഴാണു അറിയിപ്പ് തെളിയുന്നത്.
സൗദി ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് ഭീഷണി അവസാനിച്ചതായി പ്രഖ്യാപിക്കുകയും വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതിനു ശേഷമേ റി എൻട്രി വിസ നീട്ടുന്നത് പുനരാരംഭിക്കൂ എന്നാണു അറിയിപ്പ്.
വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി എടുത്ത മുൻകരുതൽ നടപടികളിൽ പ്രയാസപ്പെട്ടവരുടെ ആവശ്യപ്രകാരം ഇഖാമ കാലാവധിയോ വിസ കാലാവധിയോ പരിഗണിക്കാതെ തന്നെ വിസകൾ പുതുക്കി നൽകുമെന്നും സന്ദേശത്തിൽ പറയുന്നു.
ഇതോടെ നാട്ടിൽ അവധിക്ക് പോയ ആയിരക്കണക്കിനു പ്രവാസികൾ വിമാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം മാത്രം സൗദിയിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണു മനസ്സിലാകുന്നത്. റി എൻട്രി ഓട്ടോമാറ്റിക് ആയി പുതുക്കുമോ അതോ സ്പോൺസർ ഇടപെടേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങളെല്ലാം അധികൃതർ ആ സമയത്ത് പ്രഖ്യാപിച്ചേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa