നാല് മീറ്ററിനുള്ളിൽ വരെ കൊറോണ വൈറസ് രോഗം പരത്തിയേക്കാമെന്ന് പുതിയ പഠനം; ഷൂസുകളും അപടകാരികൾ
വെബ്‌ഡെസ്‌ക്: ചൈനയിലെ വുഹാനിലെ ഹോസ്പിറ്റൽ വാർഡുകളിൽ കൊറോണ വൈറസ് പടരുന്നത് നിർണ്ണയിക്കാൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനത്തിൽ, ഷൂസുകളിലൂടെ വൈറസ് പടരുമെന്ന് കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി വായുവിൽ നിന്നും, വിവിധ വസ്തുക്കളുടെ പ്രതലങ്ങളിൽ നിന്നും സാമ്പിളുകൾ പരീക്ഷിച്ചു. ജനറൽ വാർഡുകളേക്കാൾ തീവ്രപരിചരണ വിഭാഗങ്ങളിൽ മലിനീകരണം കൂടുതലായിരുന്നു. ഫ്ലോറുകൾ, കമ്പ്യൂട്ടർ മൗസുകൾ, ട്രാഷ് ക്യാനുകൾ, രോഗികളുടെ കട്ടിലിന്റെ ഹാൻഡ്‌റൈലുകൾ എന്നിവയിൽ വൈറസ് വ്യാപകമായി കാണപ്പെടുകയും രോഗികളിൽ നിന്ന് 4 മീറ്റർ വരെ വായുവിൽ കണ്ടെത്തുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ കുറഞ്ഞ അളവിൽ എത്തുന്ന വൈറസുകൾ കൂടുതൽ അപകടകാരികൾ അല്ല. ഹോസ്പിറ്റൽ സ്റ്റാഫുകൾക്കൊന്നും ഇത്തരത്തിൽ രോഗബാധയേറ്റിട്ടില്ല. ആവശ്യമായ മുൻകരുതൽ എടുക്കുന്നത് വൈറസ് ബാധയെ തടയും എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നതെന്നും പഠനം പറയുന്നു.
ഐസിയു മെഡിക്കൽ സ്റ്റാഫുകളുടെ ഷൂസിന്റെ അടിയിൽ നിന്നുള്ള സാമ്പിളുകൾ പോസിറ്റീവ് ആണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. അതിനാൽ, മെഡിക്കൽ സ്റ്റാഫിന്റെ കാലിലെ ഷൂസുകൾ വൈറസ് കാരിയറുകളായി പ്രവർത്തിക്കാം.
സ്ലീവ് കഫുകളിൽ നിന്നും മെഡിക്കൽ സ്റ്റാഫിന്റെ കയ്യുറകളിൽ നിന്നും വളരെ കുറച്ചു മാത്രമേ പോസിറ്റീവ് ഫലങ്ങൾ ലഭിച്ചുള്ളൂ. രോഗിയുടെ സമ്പർക്കം കഴിഞ്ഞയുടനെ മെഡിക്കൽ സ്റ്റാഫ് കൈ കഴുകുന്നത് എത്രത്തോളം ഫലം ചെയ്യുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ഇവരുടെ ഷൂസുകളും വൃത്തിയാക്കേണ്ടതുണ്ടെന്ന് ഇതിൽ നിന്നും തെളിയുന്നു..
പഠനം മൂന്ന് നിഗമനങ്ങളിൽ എത്തി. ഒന്നാമതായി വായുവിലും ഐസിയു, ജനറൽ വാർഡുകൾ എന്നിവിടങ്ങളിലെ വിവിധ വസ്തുക്കളുടെ പ്രതലങ്ങളിലും വൈറസ് വ്യാപകമായി നിക്ഷേപിക്കപ്പെട്ടു, ഇത് മെഡിക്കൽ സ്റ്റാഫുകൾക്കും മറ്റ് അടുത്ത കോൺടാക്റ്റുകൾക്കും ഉയർന്ന അണുബാധ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
രണ്ടാമതായി, അന്തരീക്ഷത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ജനറൽ വാർഡുകളേക്കാൾ ഐ സി യു വിൽ കൂടുതലായിരുന്നു, അതിനാൽ, ഐസിയുവിൽ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റാഫുകൾ കർശനമായ സംരക്ഷണ നടപടികൾ കൈക്കൊള്ളണം.
മൂന്നാമതായി, ജനറൽ വാർഡിൽ നടത്തിയ പരിശോധനയിൽ, രോഗിയിൽ നിന്നും വായുവിലൂടെ പടരുന്ന വൈറസ്, 4 മീറ്റർ വരെ ദൂരം സഞ്ചരിക്കാമെന്നും കണ്ടെത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa