മക്കയിലും മദീനയിലും ഏകികൃത കർഫ്യു പാസ് നാളെ മുതൽ
ജിദ്ദ: കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനു അനുമതിയുള്ള മേഖലകളിലെ ജീവനക്കാർക്കുള്ള ഏകീകൃത കർഫ്യൂ പാസ് നിയമം നാളെ ( ചൊവ്വാഴ്ച) മുതൽ മക്കയിലും മദീനയിലും പ്രാബല്യത്തിൽ വരും..
മക്കയിലും മദീനയിലും ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലാണു ഏകീകൃത പാസ് സംവിധാനാം നിലവിൽ വരികയെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നിയമ പ്രകാരം ജീവനക്കാരെ കൊണ്ട് പോകുന്ന ബസ് ഡ്രൈവർക്ക് മാത്രമേ പാസ് ആവശ്യമുള്ളൂ.യാത്രക്കാർക്ക് ആവശ്യമില്ല. ബസിൻ്റെ ആകെ സീറ്റ് കപ്പാസിറ്റിയുടെ പകുതി ജീവനക്കാർ മാത്രമേ ബസിൽ ഉണ്ടാകാൻ പാടുള്ളൂ.
ബസിൻ്റെ നംബർ, യാത്രാ റൂട്ട്, ജോലി ദിനങ്ങൾ എന്നിവയെല്ലാം വ്യക്തമാക്കണം. ഇതിൻ്റെ പുറമെ ബസിലെ യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിച്ചിരിക്കണമെന്നതും നിർബന്ധമാണ്.
ഏകീകൃത പാസ് നിയമങ്ങൾക്കെതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ ആദ്യ ഘട്ടത്തിൽ 10,000 റിയാലും ആവർത്തിച്ചാൽ പിഴക്കൊപ്പാം തടവും അനുഭവിക്കേണ്ടി വരും. റിയാദിൽ തിങ്കളാഴ്ച മുതൽ ഏകീകൃത പാസ് ബാധകമായിട്ടുണ്ട്. .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa