കൊറോണ ബാധിതരുടെ വർധനവ് വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നു: സൗദി ആരോഗ്യ മന്ത്രി
ജിദ്ദ: രാജ്യത്തെ കൊറോണ ബാധിതരുടെ വർധനവ് നാം നേരിടുന്ന വെല്ലു വിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ:തൗഫീഖ് അൽ റബീഅ പറഞ്ഞു.
ഈ ഒരാഴ്ചയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി എല്ലാവരുടെയും പൂർണ്ണ സഹകരണം ആവശ്യപ്പെട്ടു.
കൊറോണ ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സയും ഫലപ്രാപ്തിയും അതി വേഗം ലഭ്യമാകുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു ചികിത്സാ പ്രോട്ടോക്കോൾ നടപ്പിലാക്കിയിട്ടുണ്ട്.
എല്ലാ അർഥത്തിലും പൂർണ്ണ പിന്തുണ നൽകുന്ന സൗദി കിരീടാവകാശിക്ക് ആരോഗ്യ മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. മികച്ച സേവനം നൽകുന്ന ആരോഗ്യ മേഖലാ ജീവനക്കാരുടെ സമർപ്പണത്തെ മന്ത്രി പ്രത്യേകം പരാമർശിച്ചു.
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 4934 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്. മക്കയിലെ സുരക്ഷാ വിഭാഗത്തെ കർഫ്യൂ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിനായി സൗദി നാഷണൽ ഗാർഡ് സേന മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa