സൗദിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൊറോണ ബാധിക്കുന്ന സാഹചര്യമുള്ള സ്ഥലങ്ങൾ ഇവയാണ്
ജിദ്ദ: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വൈറസ് ബാധയേൽക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ വെളിപ്പെടുത്തി.
കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഡിസ്ട്രിക്കുകളിലും അതോടൊപ്പം ലേബർ ക്യാമ്പുകളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി മന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ടെന്ന്ആരോഗ്യ മന്ത്രി പറഞ്ഞു.
സമീപ ദിനങ്ങളിൽ ലേബർ ക്യാംബുകളിൽ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ വെല്ലുവിളിയാണെന്നും ഇത്തരം ലേബർ ക്യാംബുകളുമായി ബന്ധപ്പെട്ട തൊഴിലുടമകൾ ആവശ്യമായ വൈറസ് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈറസ് ബാധ കൂടുതൽ ബാധിച്ചിട്ടുള്ള ജനസാന്ദ്രത കൂടുതലുള്ള ഡിസ്റ്റ്രിക്കുകളും മന്ത്രാലയം നിരീക്ഷിച്ചിട്ടുണ്ട്. അത്തരം പ്രദേശങ്ങളിലെ ജനങ്ങളോട് ഐസൊലേഷനിൽ കഴിയാനും അത്യാവശ്യമെങ്കിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങിയാൽ മതിയെന്നും കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ലേബർ ക്യാംബുകളിൽ കൊറോണ വ്യാപിക്കുന്നത് ഒഴിവാക്കാനായി സൗദി അധികൃതർ ഇതിനകം നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലും ജിദ്ദയിലുമെല്ലാം തൊഴിലാളികളെ ലേബർ ക്യാംബിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa