സൗദിയില്‍ 186 ഇന്ത്യക്കാര്‍ക്ക് കൊറോണ ; മരിച്ചത് രണ്ട് മലയാളികൾ;ഏത് സാഹചര്യത്തിലും തുണയായി ഉണ്ടാകുമെന്ന് എംബസിയുടെ ഉറപ്പ്
റിയാദ്: സൗദിയില്‍ ഇതുവരെ 186 ഇന്ത്യക്കാർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ഇന്ത്യന്‍ അംബാസഡർ ഡോ.ഔസാഫ് സഈദ് അറിയിച്ചു . റിയാദിലും മദീനയിലുമായി രണ്ട് കേരളക്കാരാണു ഇത് വരെ മരിച്ചത്..
സൗദിയിലെ. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. 26 ലക്ഷം ഇന്ത്യക്കാരാണ് നിലവില്‍ സൗദിയിലുള്ളതെന്നും അംബാസഡര്‍ ഔസാഫ് സ ഈദ് പറഞ്ഞു.
ഇപ്പോൾ അഞ്ച് എംബസി ജീവനക്കാര്‍ക്കാണ് കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനും സർവീസുകൾ നൽകാനുമുള്ള അനുമതിയുള്ളത്. സാമൂഹിക പ്രവര്‍ത്തകര്‍ക്ക് എംബസി നൽകിയ ലെറ്റര്‍ ഉപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നു. സൗദി ആവശ്യപ്പെടാതെ ഇന്ത്യയില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘത്തെ സൗദിയിലേക്ക് അയക്കാനാകില്ല.
നിലവില്‍ ആളുകളെ സൗദിയിൽ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ലെന്നും വിമാന സര്‍വീസ് തുടങ്ങുന്ന മുറക്കേ ഇത് സാധിക്കുകയുള്ളൂവെന്നും പറഞ്ഞ അംബാസഡർ , കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നിലവില്‍ സൌദി അറേബ്യ രാജ്യം തിരിച്ചു പുറത്ത് വിടുന്നില്ലെന്നും അറിയിച്ചു.
സൗദിയിലെ സാമൂഹിക സന്നദ്ധ സംഘടനകളുടെ ഗ്രൂപ്പും ഡോക്ടര്‍മാരുടെ ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. ഹെല്പ് ലൈനിൽ വിളി വരുന്ന മുറക്ക് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കാനാണിത്.ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങൾ നൽകാൻ സാധിക്കും.ഇന്ത്യൻ എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസിയുടെ വാഹനങ്ങളും ഉപയോഗിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്.
അതേ സമയം ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്‌ലൈന്‍ നംബറിൽ ഇതു വരെ ആയിരത്തോളം വിളികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നത് കാര്യങ്ങൾ നിയന്ത്രണ വിധേയമാണ് എന്നാണ് സൂചിപ്പിക്കുന്നത് എന്നും അംബാസഡര്‍ പറഞ്ഞു. ലേബര്‍ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവില്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയില്‍ പെട്ടാല്‍ എംബസിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷണത്തിന് ആവശ്യമുള്ളവര്‍ക്ക് എംബസിയില്‍ ബന്ധപ്പെടാവുന്നതാണ്. വിവിധ കമ്പനികളുമായി ഇതിനകം എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുപയോഗിച്ച് സേവനം നല്‍കാനാകും. സൗദിയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജ് സർവീസിനുപയോഗിക്കുന്ന ആംബലുന്‍സുകളും ഉപയോഗിക്കുവാന്‍ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാവാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അംബാസഡർ പറഞ്ഞു.
എല്ലാ സാധ്യതകളും ഉപയോഗിച്ച് ക്വാറന്റൈന്‍ ആവശ്യമായ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നു. റിയാദ് എംബസിയില്‍ സഹായത്തിന് : 0546103992 എന്ന നമ്പറിലും ജിദ്ദ കോണ്‍സുലേറ്റിനു കീഴിൽ സഹായത്തിനായി : 0556122301 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa