Friday, November 15, 2024
OmanTop Stories

കോവിഡ്-19: ഒമാനിൽ വിദേശ തൊഴിലാളികളെ പിരിച്ചുവിടാൻ അനുമതി; വിസ ഫീസുകളിൽ ഇളവ്

മസ്‌കറ്റ്: ഒമാൻ സുപ്രീംകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സർക്കാർ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചു.

പ്രവാസികൾക്ക് ഏറെ തിരിച്ചടി നൽകി, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും കമ്പനികളെയും അവരുടെ ഒമാനികളല്ലാത്ത തൊഴിലാളികളുമായി കരാർ അവസാനിപ്പിച്ച് പിരിച്ചു വിടാൻ അനുവദിക്കും. ഇങ്ങനെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നവരുടെ ശമ്പള കുടിശ്ശികകളും മുഴുവൻ ആനുകൂല്യങ്ങളും നിർബന്ധമായും തീർത്തിരിക്കണം.

ഒമാനികളല്ലാത്ത തൊഴിലാളികളുടെ റസിഡൻസ് കാർ‌ഡുകൾ‌ 2020 ജൂൺ അവസാനം വരെ പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കും, 301 ഒമാനി റിയാലിൽ നിന്ന് 201 ഒമാനി റിയാൽ ആകും ഇത്.

ഒമാനി തൊഴിലാളികളുള്ള സ്ഥാപനങ്ങൾ, കമ്പനികൾ, സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ എന്നിവരെ കാലഹരണപ്പെട്ട കാർഡുകൾ പുതുക്കാൻ അനുവദിക്കും.

ഒമാനിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്ന തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റിന്റെ ഫലമായുണ്ടാകുന്ന ഫീസുകളും പിഴകളും ഒഴിവാക്കും.

നിലവിൽ ഒമാന് പുറത്തുള്ള തൊഴിലാളികളുടെ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ പുതുക്കാൻ തൊഴിലുടമകളെ അനുവദിക്കും.

കോവിടിനെ തുടർന്ന് പ്രതിസന്ധിയിലായ കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവു വരുത്തിയുള്ള ആനുപാതിക ശമ്പളം കുറക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 

ഒരേ പങ്കാളികളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം സ്ഥാപനങ്ങൾ, ആവശ്യമെങ്കിൽ ഈ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജോലി ചെയ്യാൻ അവരുടെ ജീവനക്കാരെ നിയോഗിക്കുന്നതിനു തടസ്സമില്ല.

സ്ഥാപനങ്ങൾ തമ്മിലുള്ള രേഖാമൂലമുള്ള കരാർ അനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് മറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികളെ അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ഉപയോഗിക്കുന്നതിന് പാക്കേജ് അനുവദിക്കുന്നു.

എന്നാൽ ഒമാൻ പൗരന്മാരെ കോവിഡിന്റെ പാശ്ചാത്തലത്തിൽ പിരിച്ചുവിടാൻ പാടില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa