കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സൗദിയിൽ കൊറോണ സ്ഥിരീകരിച്ചത് 493 പേർക്ക്; രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു
റിയാദ്: അതീവ ജാഗ്രതയും അധികൃതരുടെ മാർഗ്ഗ നിർദ്ദേശങ്ങളും കൂടുതൽ ഗൗരവപരമായി പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഓരോ വിദേശിയെയും സ്വദേശിയെയും വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ട് സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് കൊറോണ-കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത് 493 പേർക്കാണെന്നത് വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുന്നുണ്ട്. വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന് 5862 ൽ എത്തിയിട്ടുണ്ട്.
പുതുതായി 6 മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 79 ആയിട്ടുണ്ട്. അതേ സമയം 42 പേർക്ക് കൂടി രോഗം ഭേദമായതോടെ കൊവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 931 ആയി എന്നത് ആശ്വാസം നൽകുന്നുണ്ട്.
മദീനയിൽ 70 ഉം 72 ഉം വയസ്സായ രണ്ട് സൗദി പൗരന്മാരും മക്കയിൽ 67 വയസ്സയ ഒരു സൗദി വനിതയും 35 നും 57നും ഇടക്ക് പ്രായമുള്ള മൂന്ന് വിദേശികളുമാണു മരിച്ചത്. മരിച്ചവരെല്ലാം നേരത്തെ മാറാവ്യാധികൾ ഉള്ളവരായിരുന്നു. 4852 കേസുകളാണ് നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്.
മദീനയിൽ 109, ഹുഫൂഫിൽ 86, ദമാമിൽ 84, ജിദ്ദയിൽ 69, റിയാദിൽ 56, മക്കയിൽ 40, ത്വാഇഫിൽ 9, ജുബൈലിലും മിഖ് വയിലും ഖുലൈസിലും 6 വീതം, അറാറിൽ 5, യാംബുവിലും ഖതീഫിലും 4 വീതം, അൽബാഹയിലും റഅസ് തനൂറയിലും 2 വീതം, സുൽഫിയിലും ഖോബാറിലും ദഹ്രാനിലും മുളൈലിഫിലും അൽ ഖർയഇലും ഓരോരുത്തർ വീതം എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസ് ബാധയേറ്റതിന്റെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa