ദമാമിലെ അൽ അഥീർ ഡിസ്റ്റ്രിക്ക് 24 മണിക്കൂറും ഐസൊലേഷനിൽ;പ്രവേശന വിലക്ക്
ദമാം: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ദമാമിലെ അൽ അഥീർ ഡിസ്റ്റ്രിക്കിനു 24 മണിക്കൂറും ഐസൊലേഷൻ ബാധകമാക്കിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ബുധനാഴ്ച മുതൽ അസീർ ഡിസ്റ്റ്രിക്കിൽ 24 മണിക്കൂർ കർഫ്യൂ നിർബന്ധമാക്കി. അതോടൊപ്പം ഇവിടേക്ക് പുറത്ത് നിന്നും ഇവിടെ നിന്ന് പുറത്തേക്കുമുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.
ആരോഗ്യ, ഭക്ഷണ സംബന്ധമായ അത്യാവശ്യ കാര്യങ്ങൾക്കായി ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കിലെ ജനങ്ങൾക്ക് രാവിലെ 6 മുതൽ വൈകുന്നേരം 3 മണി വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാം. അത് അൽ അഥീർ ഡിസ്റ്റ്രിക്കിൻ്റെ പരിധിയിൽ ആയിരിക്കണം.
പ്രവർത്തനാനുമതിയുള്ള മേഖലകൾക്ക് കർഫ്യൂ സമയത്ത് പ്രവർത്തിക്കാം. പക്ഷേ അത് ബന്ധപ്പെട്ട വകുപ്പുകളുടെ നടപടിക്രമങ്ങൾക്ക് വിധേയമായിരിക്കും.
സൗദിയിലെ സ്വാദേശികളുടെയും വിദേശികളുടെയും ആരോഗ്യപരിപാലനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള നടപടികളാണിവയെന്നും എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa