കൊറോണയെ നേരിടുന്നതിന് സൗദിക്കൊപ്പം ചേരാൻ ചൈനീസ് സംഘം റിയാദിലെത്തി
റിയാദ്: കോവിഡ്19 പ്രതിരോധത്തിനായി സൗദിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനായി കോവിഡ് പ്രതിരോധത്തിൻ്റെ അനുഭവ സമ്പത്തുമായി ചൈനീസ് സംഘം സൗദി അറേബ്യൻ തലസ്ഥാനത്ത് വിമാനമിറങ്ങി.
എട്ടംഗ മെഡിക്കൽ വിദഗ്ധരാണ് സൗദിയിലെത്തിയിട്ടുള്ളത്. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ, സാംക്രമിക രോഗങ്ങൾ, ശ്വസന തകരാറുകൾ, തീവ്ര പരിചരണം, ലാബോറട്ടറി ടെസ്റ്റ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ്ഡ് ആയവരാണിവർ.
വിവിധ ഹോപ്സ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഇവർ 15 ദിവസം കൊണ്ട് ഹോസ്പിറ്റൽ പണിത നിങ്സിയയിൽ കൊറോണ പ്രതിരോധത്തിലും പങ്കാളികളായവരാണ്. വിദേശകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഇവരെ അനുഗമിക്കുന്നുണ്ട്.
കൊറോണ ബാധ ചൈനയിൽ ശക്തമായിരുന്നാ സമയത്ത് തന്നെ ചൈനീസ് സർക്കാരിനു ആവശ്യമായ എല്ലാ പിന്തുണയും സൗദി അറേബ്യ വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഇരു രാഷ്ട്ര തലവന്മാരും തമ്മിലുള്ള ചർച്ചയിൽ വൈറസ് പ്രതിരോധത്തിനു ഒന്നിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.
82,341പേർക്ക് ചൈനയിൽ കോവിഡ് ബാധയേറ്റപ്പോൾ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണ സംഖ്യ 3,342 ആണ്. ആദ്യ ഘട്ടത്തിൽ അതി രൂക്ഷമായി വൈറസ് ബാധ രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും ഇപ്പോൾ വൈറസ് ബാധയേൽക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. ഏതായാലും കോവിഡ് പ്രതിരോധത്തിലെ ചൈനീസ് അനുഭവം സൗദിക്കും മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa