ലോക ജനതക്ക് കാരുണ്യമായി സൗദി ഭരണകൂടം വീണ്ടും; കൊറോണയെ നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് 500 മില്യൺ ഡോളർ നൽകും
റിയാദ്: ലോക ജനതക്ക് സാന്ത്വനമായി സൗദി ഭരണകൂടം വീണ്ടും. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് 500 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ രംഗത്തുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്കും രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വാക്സിനുകൾ വികസിപ്പിക്കുന്നതിനും ചികിത്സക്കും സന്ദർഭത്തിനനുസൃതമായ ആവശ്യങ്ങൾക്കും ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുമെല്ലാം ഫണ്ട് വിനിയോഗിക്കും.
കൊറോണയെ നേരിടുന്നതിനുള്ള പരിശ്രമത്തിൽ സൗദി അറേബ്യയുടെ എല്ലാ വിധ പിന്തുണയും സല്മാൻ രാജാവ് കഴിഞ്ഞ ജി20 അസാധാരണ ലീഡേഴ്സ് മീറ്റിൽ ഉറപ്പ് നൽകിയിരുന്നു.
വൈറസ് പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങൾക്കും നവീന രീതികൾ കണ്ടെത്തുന്നതിനുമായി 150 മില്ല്യൻ ഡോളർ, വാക്സിൻ, രോഗ പ്രതിരോധ ശേഷി സംബന്ധമായ പ്രവർത്തനങ്ങൾക്ക് 150 മില്ല്യൻ ഡോളർ, മറ്റു അന്താരാഷ്ട്ര, പാദേശിക ആരോഗ്യ മേഖലാ പ്രവർത്തനങ്ങൾക്കും സംഘടനകൾക്കും 200 മില്ല്യൻ ഡോളർ എന്നിങ്ങനെയാണ് സംഭാവന വിതരണം ചെയ്യുക.
കൊറോണ രോഗികൾ സൗദി അറേബ്യയിൽ ദിനം പ്രതി വർദ്ധിക്കുംബോഴും നിരവധി രാജ്യങ്ങൾക്ക് സൗദി അറേബ്യ ഇതിനകം സഹായങ്ങൾ നൽകിക്കഴിഞ്ഞു. ഇതിനു പുറമേയാണ് 500 മില്യൺ ഡോളർ നൽകുമെന്ന പുതിയ പ്രഖ്യാപനം എന്നത് മാനുഷിക പരിഗണനയിൽ സൗദി ഭരണാധികാരികളുടെ നിസ്തുലമായ പങ്കും താത്പര്യവും വ്യക്തമാക്കുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa