Friday, November 15, 2024
Riyadh

ലോക്ക് ഡൗൺ അവധിക്കാലം വ്യത്യസ്തമാക്കി ഡോക്ടർ കൃപാ കൃഷ്ണകുമാർ

റിയാദ്: ലോക്ക് ഡൗൺ അവധിക്കാലം ചിലവഴിക്കാൻ പലരും പല വഴികളാണ് തിരഞ്ഞെടുക്കുന്നത്. ഡോക്ടർ കൃപയുടെ വഴി അല്പം വ്യത്യസ്തമാണ്, നിറങ്ങൾ കൊണ്ട് സർഗാത്മഗതയുടെ ആഴി തീർത്തിരിക്കുകയാണ് ഡോക്ടർ കൃപാ കൃഷ്ണകുമാർ.

ഒരുമാസത്തെ അവധിക്ക് നാട്ടിൽ നിന്ന് റിയാദിൽ എത്തിയതാണ് ഡോക്ടർ കൃപ, 30 വർഷമായി റിയാദിലുള്ള അച്ഛൻ കൃഷ്ണകുമാറും അമ്മ റീനയുടെയും കൂടെ അവധി ആഘോഷിക്കാൻ എത്തിയതാണ് ഇവിടെ.

റിയാദിൽ പക്ഷെ കൊറോണയും കർഫ്യുവും കൂടി അവധിക്കാലം അടഞ്ഞ ചുമരുകൾക്കുള്ളിൽ ആസ്വദിക്കേണ്ടി വരികയായിരുന്നു. നൃത്തത്തിലും, സംഗീതത്തിലും പ്രാഗൽഭ്യം തെളിയിച്ച കൃപ കോറന്റൈൻ കാലം ഉല്ലാസകരമാക്കാൻ കണ്ടെത്തിയ വഴി ഒരു അക്രിലിക് മ്യൂറൽ ചിത്രം വരച്ചുകൊണ്ടായിരുന്നു.

150×90 cm. വലുപ്പമുള്ള ക്യാൻവാസിൽ മാർച്ച്‌ 25 ന് തുടങ്ങി, രണ്ട് ദിവസം കൊണ്ട് തന്നെ കൃപ സ്കെച്ച് പൂർത്തിയാക്കി. അമ്മയുടെയും അച്ചന്റെയും സഹായത്തോടെ ഏപ്രിൽ 14 നാണ് ചിത്രം പൂർണമായത്.

ചിലങ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ഡാൻസ് ടീച്ചറും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാത്തമാറ്റിക്സ് അധ്യാപികയുമാണ് അമ്മ റീന.

മകൻ കൃതാർഥ് കൃഷ്ണകുമാർ പോണ്ടിച്ചേരിയിൽ ആഡിയോളജി വിദ്യാർത്ഥി ആണ്. കൊറോണയെ തുടർന്ന് കോളേജ് അടച്ചു തൃശ്ശൂരുള്ള വീട്ടിൽ ഇതേ സമയം കൃതാർഥും മൂന്നു ചിത്രങ്ങൾ പൂർത്തിയാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa