വിദേശികൾ ഭാരമല്ല,മറിച്ച് ഞങ്ങളുടെ അതിഥികൾ; അവരുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വം: ഫൈസൽ രാജകുമാരൻ
മദീന: വിദേശ തൊഴിലാളികളുടെ ക്ഷേമവും അവരുടെ ദേശീയത കണക്കിലെടുക്കാതെ അവർക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങളും സുരക്ഷിതമാക്കുന്നത് രാജ്യത്തിന്റെ ശ്രമങ്ങളിൽ മുഖ്യമാണെന്ന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചു.
എല്ലാ തൊഴിലാളികളോടും അനുകമ്പയോടെ പെരുമാറാൻ നമ്മുടെ മതം നമ്മോട് ആവശ്യപ്പെടുന്നു. അതുപോലെ, തൊഴിലാളികളെ അവരുടെ ക്ഷേമത്തെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾക്കിരയാകുന്നതിനെ നമ്മൾ വിസമ്മതിക്കുന്നു.
തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിതം തേടി ഇവിടെയെത്തുന്ന കുടിയേറ്റ തൊഴിലാളികൾ ഞങ്ങളുടെ ഉത്തരവാദിത്തമാണ്, അവർ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുവരെ അവരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ എല്ലാം ചെയ്യും.
സൗദി അറേബ്യയുടെ നല്ലൊരുപ്രതിച്ഛായയുമായി അവർ മടങ്ങുവാനാണു ഞങ്ങൾ ലക്ഷ്യമിടുന്നത്, ഇവിടെ അവരെ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന അതിഥികളായാണു കണക്കാക്കുന്നത്, അല്ലാതെ ഒരു ഭാരമായിട്ടല്ല എന്നും ഫൈസൽ ബിൻ സല്മാൻ രാജകുമാരൻ പ്രസ്താവിച്ചു.
3000 തൊഴിലാളികൾക്ക് താമസിക്കാവുന്ന 976 ഹൗസിംഗ് യൂണിറ്റുകളും 900 പേർക്ക് നമസ്ക്കരിക്കാവുന്ന ഇരു നില പള്ളിയും ഉൾക്കൊള്ളുന്ന പുതുതായി നിർമ്മിച്ച പാർപ്പിട പദ്ധതി സന്ദർശിക്കവേയായിരുന്നു ഫൈസൽ ബിൻ സല്മാൻ രാജകുമാരൻ വിദേശ തൊഴിലാളികളെ നെഞ്ചോട് ചേർത്ത പ്രസ്താവന നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa