സൗദിയിലെ സാംതയിലും അദ്ദായിറിലും 24 മണിക്കൂർ കർഫ്യുവും പ്രവേശന വിലക്കും
ജിദ്ദ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സൗദിയിലെ സാംത, അദ്ദായിർ തുടങ്ങിയ ഗവർണ്ണറേറ്റുകളിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു. രണ്ട് സ്ഥലങ്ങളിലേക്കും പുറത്ത് നിന്ന് പ്രവേശിക്കുന്നതും പുറത്തേക്ക് കടക്കുന്നതും വിലക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അനിശ്ചിത കാലത്തേക്കാണു കർഫ്യൂവും പ്രവേശന വിലക്കും. കർഫ്യൂ സമയത്ത് സേവനങ്ങൾ ആവശ്യമായ വിഭാഗങ്ങളെ കർഫ്യൂവിൽ നിന്നും പ്രവേശന വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കർഫ്യൂ സമയത്ത് ആരോഗ്യം, ഭക്ഷണം തുടങ്ങിയവ പോലോത്ത അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുവാദമുണ്ട്. എന്നാൽ ഇത് രാവിലെ 6 മണിക്കും 3 മണിക്കും ഇടയിൽ അവർ താമസിക്കുന്ന ഡിസ്റ്റ്രിക്കിൻ്റെ പരിധിക്കുള്ളിൽ ആയിരിക്കണം.
അത് പോലെ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനു മാത്രമേ അത്യാവശ്യ സമയത്ത് പുറത്തിറങ്ങുംബോഴും കാറിൽ സഞ്ചരിക്കാൻ പാടുള്ളൂ. ആളുകൾ ഇടകലരുന്നത് ഒഴിവാക്കാനാണിത്.
എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വെക്കണം. അതേ സമയം ആരോഗ്യം, ഫാർമസി, പെട്രോൾ പംബ്, ഗ്യാസ്, ബാങ്കിംഗ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, മെയിൻ്റനൻസ് ആൻ്റ് ഓപറേഷൻ വർക്കുകൾ, പ്ളംബിംഗ്, ഇലക്ട്രിക്, എയർകണ്ടീഷനിംഗ് ടെക്നീഷ്യന്മാർ, വെള്ളം വിതരണ സർവീസ്, വേസ്റ്റ് വാട്ടർ നീക്കം ചെയ്യുന്ന സർവീസ് എന്നിവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa