അൽ അഹ്സയിലെ രണ്ട് ഡിസ്റ്റ്രിക്കുകളിൽ 24 മണിക്കൂർ കർഫ്യൂവും പ്രവേശന വിലക്കും
റിയാദ്: കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദിയിലെ അൽ അഹ്സയിലെ അൽ ഫൈസലിയ , അൽ ഫാളിലിയ എന്നീ രണ്ട് ഡിസ്റ്റ്രിക്കുകളിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് ഡിസ്റ്റ്രിക്കുകളിലേക്കും പുറത്ത് നിന്ന് പ്രവേശിക്കുന്നതും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതും വിലക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയമം ബാധകമാകും.
ആരോഗ്യം, ഭക്ഷണം പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി രണ്ട് ഡിസ്റ്റ്രിക്കുകളുടെയും അതിർത്തിക്കുള്ളിൽ രാവിലെ 6 മുതൽ വൈകുന്നേരം 3 വരെ മാത്രം ആളുകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാം.
കർഫ്യൂ സമയത്ത് അനുമതിയുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും രക്ഷയും ലക്ഷ്യമാക്കി ഏർപ്പെടുത്തുന്ന കർഫ്യൂവിനോട് പൂർണ്ണാർത്ഥത്തിൽ സഹകരിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊറൊണ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഏരിയകളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തുന്ന പരിശോധനകൾ ഫലമായി വൈറസ് ബാധയുള്ളവരെ നേരത്തെ തന്നെ കണ്ടെത്താനും ഐസൊലേഷനും ചികിത്സയും ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa