ചൊവ്വാഴ്ച മുതൽ സൗദി മുഴുവൻ ഏകീകൃത കർഫ്യൂ പാസ്
ജിദ്ദ: കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനു അനുമതിയുള്ളവർക്ക് രാജ്യം മുഴുവൻ ഏകീകൃത പാസ് സംവിധാനം നടപ്പിലാക്കുന്നു. ഏപ്രിൽ 21 ചൊവ്വ വൈകുന്നേരം 3 മണി മുതൽ ഏകീകൃത പാസ് നിലവിൽ വരും.
നേരത്തെ പരീക്ഷണാർത്ഥം റിയാദിലും മക്കയിലും മദീനയിലും ഏകീകൃത പാസ് സംവിധാനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയിരുന്നു.
ഏകീകൃത പാസ് സംവിധാനം നിലവിൽ വരുന്നതോടെ പഴയ പാസുകൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലെ വെബ്സൈറ്റ് മുഖാന്തിരമാണു പാസ് ഇഷ്യൂ ചെയ്യേണ്ടത്.
കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഘട്ടം ഘട്ടമായി കർഫ്യൂ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മുതൽ അൽ അഹ്സയിലെ അൽ ഫൈസലിയ, അൽ ഫാളിലിയ ഡിസ്ട്രിക്കുകളിൽ മുഴുവൻ സമയ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ രാജ്യമെങ്ങും കൊറോണ പരിശോധനകൾ വ്യാപകമായ രീതീയിൽ ശക്തമാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ താമസ സ്ഥലങ്ങളിലും ജനങ്ങൾക്കിടയിലും ചെന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനകളുടെ ഫലമായി നിരവധി രോഗികളെ കണ്ടെത്താനും വേഗത്തിൽ ചികിത്സ നൽകാനും സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa