Monday, September 23, 2024
Saudi ArabiaTop Stories

പോലീസിനെ പരിഹസിച്ച സോഷ്യൽ മീഡിയ താരം മക്കയിൽ പിടിയിൽ

മക്ക: സൗദി സുരക്ഷാ വിഭാഗത്തെ ഒരു വീഡിയോയിൽ പരിഹസിച്ച പ്രശസ്ത സ്നാപ് ചാറ്റ് താരത്തെ മക്കയി ൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ കൂടുതൽ നടപടിക്രമങ്ങൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

അതേ സമയം കർഫ്യു സമയത്ത് വാഹനമോടിച്ചതിനു റിയാദ് പോലീസ് ഒരു സൗദി പൗരനെയും രണ്ട് വിദേശികളെയും അറസ്റ്റ് ചെയ്തു.

അറസ്റ്റിലാകുംബോൾ പ്രതികൾ നിരോധിത മയക്ക് മരുന്ന് കൈവശം വെച്ചിരുന്നതായും സൗദി സുരക്ഷാ വിഭാഗം അറിയിച്ചു.

കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവർക്ക് നേരത്തെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ10,000 റിയാലും ആവർത്തിച്ചാൽ 20,000 റിയാലും തുടർന്ന് തടവും ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്