Monday, September 23, 2024
Saudi ArabiaTop Stories

ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾക്ക് രണ്ട് വർഷം ജയിലും 1 മില്യൻ റിയാൽ പിഴയും നാടു കടത്തലും ശിക്ഷ

റിയാദ്: ബിനാമി ബിസിനസുകളിൽ ഏർപ്പെടുന്ന വിദേശികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പബ്ളിക് പ്രോസിക്യൂഷൻ. സൗദി പൗരന്മാരുടെ പേരിലോ വിദേശ നിക്ഷേപകരുടെ പേരിലോ ഏതെങ്കിലും തരത്തിലുള്ള ബിനാമി ബിസിനസുകൾ നടത്തുന്നതിനെതിരെയാണു പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്.

ബിനാമി ബിസിനസുകളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവും 1 മില്ല്യൻ റിയാൽ പിഴയും നാടു കടത്തലുമാണു ശിക്ഷയായി അനുഭവിക്കേണ്ടി വരിക.

ഇതോടൊപ്പം വാണിജ്യ പ്രവർത്തനം അവസാനിപ്പിക്കുന്നതിനു പുറമേ, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കലും നേരിടേണ്ടി വരുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു.

‘ഒരു സൗദി അല്ലാത്തയാൾ ഒരു സൗദിയുടെയോ വിദേശ നിക്ഷേപകന്റെയോ പേരിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു.

ബിനാമി ബിസിനസ് ദേശീയ സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തെ ജനസംഖ്യാപരമായ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു കുറ്റകൃത്യമാണ്, ഇത് നിയമവിരുദ്ധ മത്സരങ്ങളിലേക്കും വാണിജ്യപരമായ വഞ്ചന, കുത്തക കേസുകളുടെ വർദ്ധനവിലേക്കും നയിക്കുന്നുവെന്നും’ പബ്ളീക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്