Wednesday, November 27, 2024
QatarTop Stories

ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയ ഭാഗികമായി തുറക്കുമെന്ന് മന്ത്രി.

ദോഹ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗികമായി തുറക്കുമെന്ന് ലുൽവ അൽ കത്തിർ

ഇൻഡസ്ട്രിയൽ ഏരിയയിലെ ഒന്ന്, രണ്ട്, വകാലാത്ത്‌ സ്ട്രീറ്റുകള്‍ വരുന്ന ബുധനാഴ്ച്ച മുതല്‍ തുറക്കുമെന്നാണ് ഖത്തർ സഹ വിദേശകാര്യ മന്ത്രിയും സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്‍റ് വക്താവുമായ ലുല്‍വ അല്‍ കത്തിർ അറിയിച്ചത്. 

ജനഹിതങ്ങൾക്ക് അനുസൃതമായി മെഡിക്കൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തിന്റെ ബാക്കി സ്ട്രീറ്റുകളും ഉടൻ തന്നെ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ  ലുല്‍വ കൂട്ടിചേർത്തു. 

ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ഒന്ന് മുതൽ 32 വരെയുള്ള സ്ട്രീറ്റുകളിൽ  ചിലയിടങ്ങളിലെ  തൊഴിലാളികളില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടം മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുകയായിരുന്നു .

ഖത്തറിൽ റിപ്പോർട്ട് ചെയ്ത 90 ശതമാനം കൊവിഡ് ബാധിച്ച കേസുകളും അടിയന്തര സ്വഭാവമുള്ളതല്ലെന്നും  ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികൾ ആകെ ഒരു ശതമാനം മാത്രമാണെന്നും ലുൽവ പറഞ്ഞു.  

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് ലുല്‍വ  വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa