11,500 ഉം കടന്ന് സൗദിയിലെ കൊറോണ ബാധിതർ; സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ പ്രത്യേക ആഭ്യർത്ഥന
റിയാദ്: സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവ്. 1147 പുതിയ കേസുകളാണു കഴിഞ്ഞ 24 മണിക്കൂറിനകം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 11,631 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 6 മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം 109 ആയി. അതേ സമയം രോഗം ഭേദമായവരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 150 പേർക്കാണു പുതുതായി രോഗം ഭേദമായത്. ഇത് രാജ്യത്ത് ഇത് വരെ രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം 1640 ആയി ഉയർത്തിയിരിക്കുകയാണ്.
ആകെ രോഗം ബാധിച്ചവരിൽ നിലവിൽ ചികിത്സ നൽകപ്പെടുന്ന ആക്റ്റീവ് കേസുകൾ 9882 ആണ്. ഇതിൽ 81 പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം റമളാൻ ആഗതമായതിൻ്റെ പശ്ചാത്തലത്തിൽ സൗദിയിലെ സ്വദേശികളോടും വിദേശികളോടുമായി സൗദി ആരോഗ്യ മന്ത്രാാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രത്യേക അഭ്യർത്ഥന നടത്തി. ‘നമ്മൾ എല്ലാവരും ഉത്തരവാദികളാണ് എന്ന വാചകം പ്രവർത്തിയിൽ കൊണ്ട് വരേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
വീടുകളിൽ തന്നെ കഴിയുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ഒരുമിച്ച് കൂടുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ഈ വൈറസ് ബാധയെ അതിജയിക്കാൻ സാധിക്കും. മറ്റുള്ളവരുടെയും ആരോഗ്യം കൂടി സംരക്ഷിക്കണം എന്ന ഉദ്ദേശത്തോടെയുള്ള ആരോഗ്യ മനോഭാവമാണു എല്ലാവരിലും ഉണ്ടാകേണ്ടത് എന്നും മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രിയും പൊതു ജനങ്ങളോട് പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതിനു സാമൂഹിക ഇടപെടലുകൾ ഇല്ലാതാക്കാണമെന്ന് അദ്ദേഹം വീണ്ടും ഓർമ്മപ്പെടുത്തി. സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞെന്നും ഇനി ജനങ്ങളാണു കരുതേണ്ടത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിരുന്നു.
ഇന്നത്തെ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിലും മക്കയിലാണു കൂടുതൽ വൈറസ് ബാധി തരുള്ളത്. 305 പേർക്ക് മക്കയിൽ കൊറോണ ബാധിച്ചപ്പോൾ മദീനയിൽ 299 പേർക്കും ജിദ്ദയിൽ 171 പേർക്കും റിയാദിൽ 148 പേർക്കും ഹുഫുഫിൽ 138 പേർക്കും വൈറസ് ബാധിച്ചു. ത്വാഇഫിൽ 27, ജുബൈലിൽ 12, തബൂക്കിൽ 10, ഖുലൈസിൽ 8, ബുറൈദയിൽ 6, ദമാമിൽ 5, മക് വയിൽ 3, ഉനൈസ, ഹദ, അറാർ, ദഹ്രാൻ എന്നിവിടങ്ങളിൽ 2 വീതം, മഹായിൽ, അൽജൗഫ്, ഖുൻഫുദ, ഖുറയാത്ത്, സബ്തുൽ അലയ, അൽ ഖുറൈഉ, അൽബാഹ എന്നിവിടങ്ങളിൽ ഓരോ കേസ് വീതം എന്നിങ്ങനെയാണു രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കൊറോണ ബാധിച്ചവരുടെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa