സൗദിയിൽ ഇന്ന് മരിച്ച അഞ്ച് പേരും വിദേശികൾ; ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആയിരത്തിലധികം കേസുകൾ; രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർധനവ്
റിയാദ്: വ്യാപകമായ പരിശോധാനകളുടെ ഫലമെന്നോണം ഓരോ ദിവസവും ആയിരത്തിലധികം കൊറോണ കേസുകളാണു സൗദിയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം പുതുതായി 1141 പേർക്കാണു കൊറോണ ബാധയേറ്റിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 12,772 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 114 ആയിട്ടുണ്ട്. അതേ സമയം പുതുതായി രോഗം ഭേദമായാവരുടെ എണ്ണത്തിലും ആകെ രോഗം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട് എന്നത് ആശ്വസം പകരുന്നു. 172 പേർക്കാണു പുതുതായി രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 1812 ആയി ഉയർന്നു.
ഇന്ന് മരിച്ചവരിൽ 5 പേരും മക്കയിൽ നിന്നുള്ള വിദേശികളായിരുന്നു. 50 നും 76 നും ഇടയിൽ പ്രായമുള്ള ഇവരിൽ അധികമാളുകൾക്കും നേരത്തെ മാറാ വ്യാധികൾ ഉണ്ടായിരുന്നതായി മന്ത്രാലയ വാക്താവ് ഡോ: മുമ്മദ് അബ്ദുൽ ആലി വ്യകതമാക്കി. 10846 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ്.
മക്കയിൽ 315, ഹുഫൂഫിൽ 240, റിയാദിൽ 164, മദീനയിൽ 137, ജിദ്ദയിൽ 114, ദമാമിൽ 61, തബൂക്കിൽ 35, ദഹ്രാനിൽ 26, ബിഷയിൽ 18, ത്വാഇഫിൽ 14, അൽഖർജിൽ 3, അൽ തുവാൽ, സ്വബ് യ, ഹായിൽ എന്നിവിടങ്ങളിൽ രണ്ടും ഖുറയാത്, ഷറൂറ, ഹദ, അൽ വജ്ഹ്, അൽ ജഫ്ര്, ഉഖ് ലതുസുഖൂർ, അൽ മിദ്നബ്, യാംബു എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണു ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa