കൊറോണ വാക്സിൻ കയ്യിലുണ്ടെന്ന് അവകാശവാദം; സൗദിയിൽ രണ്ട് പാകിസ്ഥാനികൾ അറസ്റ്റിൽ.
റിയാദ്: കോവിഡ് 19 കൊറോണ വൈറസിനെതിരെ വാക്സിൻ കൈവശമുണ്ടെന്ന് അവകാശപ്പെട്ട രണ്ട് പേർ അറസ്റ്റിൽ.
ആരോഗ്യ പ്രവർത്തകരാണെന്നും കൊറോണ പ്രതിരോധ വാക്സിൻ കൈവശമുണ്ടെന്നും അവകാശപ്പെട്ട രണ്ട് പാക്കിസ്ഥാനികളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വദേശിയെ ഇത് പറഞ്ഞ് വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായതെന്ന് റിയാദ് റീജിയൺ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണൽ ഷാക്കിർ അൽ തുവൈജിരി പറഞ്ഞു.
വഞ്ചനാപരമായ കുറ്റകൃത്യങ്ങളുടെ പേരിലാണ് രണ്ട് വ്യത്യസ്ത കേസുകളിലായി കുറ്റവാളികളെ അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ നിരവധി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി, അവയിൽ പലതും കാലാവധി കഴിഞ്ഞവയായിരുന്നു.
ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് പബ്ലിക് പ്രോസിക്യൂഷനിന് കൈമാറുമെന്ന് ലഫ്റ്റനന്റ് കേണൽ അൽ തുവൈജിരി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa