Sunday, September 22, 2024
Saudi ArabiaTop Stories

ഔദ റെഡിയായി; സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഔദ സേവനം ഉപയോഗിക്കേണ്ട രീതി വിശദമായി അറിയാം

ജിദ്ദ: സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിലും റി എൻട്രി വിസയിലും സ്വദേശങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം ഒരുക്കിയ പ്രത്യേക സേവനമായ ഔദ പദ്ധതി അബ്ഷിറിൽ ആക്റ്റിവേറ്റായി.

ഔദ പദ്ധതി നിലവിൽ അബ്ഷിർ അക്കൗണ്ട് ഇല്ലാത്തവർക്കും ഉപയോഗിക്കാൻ സാധിക്കും എന്നതാണു പ്രത്യേകത. ഇത് വഴി സൗദിയിലെ എല്ലാ പ്രവാസികൾക്കും ഔദ പദ്ധതി ഉപയോഗിക്കാൻ സാധിക്കും. ഔദ പദ്ധതി ഉപയോഗിക്കേണ്ട രീതി വിശദമായി അറിയാം.

ആദ്യമായി അബ്ഷിർ വെബ്സൈറ്റിൽ പ്രവേശിക്കുകയാണു ചെയ്യേണ്ടത്. ഇതിനായി www.absher.sa എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യണം. തുടർന്ന് individuals എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. ശേഷം തുറക്കുന്ന പേജിന്റെ അടിഭാഗത്തായി കാണപ്പെടുന്ന awdah എന്ന ഐക്കൺ ക്ലിക്ക് ചെയ്യുകയാണ് തുടർന്നുള്ള നടപടികൾക്കു വേണ്ടി ചെയ്യേണ്ടത്.

awdah ക്ലിക്ക് ചെയ്യുംബോൾ കാണപ്പെടുന്ന new travel request എന്ന ഐകൺ ക്ലിക് ചെയ്യുകയാണ് അടുത്ത നടപടി. അപ്പോൾ ഇഖാമ നംബറും ബോഡർ നംബറും എൻ്റർ ചെയ്യാനുള്ള രണ്ട് ഓപ്ഷൻസ് കാണപ്പെടും. തുടർന്ന് ഇഖാമ നംബറോ ബോഡർ നംബറോ എൻ്റർ ചെയ്യുകയും ജനനത്തിയതിയും മൊബൈൽ നംബറും നൽകി പോകാനുദ്ദേശിക്കുന്ന വിമാനത്താവളവും നാട്ടിലെത്താനുള്ള വിമാനത്താവളത്തിൻ്റെ വിവരങ്ങളും നൽകി അപേക്ഷ പൂർത്തിയാക്കുകയും വേണം.

നിലവിൽ എക്സിറ്റോ റി എൻട്രിയോ ഇഷ്യു ചെയ്തവർക്കാണു അപേക്ഷിക്കാനുള്ള അവസരം ഉള്ളത്. അതേ സമയം അബ്ഷിർ വെബ്സൈറ്റിൽ പ്രവേശിക്കുംബോൾ രാജ്യത്തെ നിയമ ലംഘകരായ വിദേശികൾക്ക് പോകാനുള്ള സൗകര്യവും ഇത് വഴി ലഭിക്കുന്നുണ്ടെന്ന സന്ദേശം കാണുന്നുമുണ്ട്.

പരീക്ഷണാർത്ഥം ഇഖാമ നംബർ എൻ്റർ ചെയ്ത് നോക്കിയപ്പോൾ റി എൻട്രി വിസയോ എക്സിറ്റ് വിസയോ ഉണ്ടെങ്കിൽ മാത്രമേ നിലവിൽ നടപട്രിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നുള്ളൂ എന്നാണു മനസ്സിലാകുന്നത്. നിങ്ങൾക്ക് ഇപ്പോൾ സാധുതയുള്ള എക്സിറ്റോ റി എൻട്രിയോ ഇല്ല എന്നും വിസ ഇഷ്യു ചെയ്തതിനു ശേഷം വീണ്ടും അപേക്ഷിക്കുക എന്നുമാണു മെസ്സേജ് വരുന്നത്.

പോകാൻ ഉദ്ദേശിക്കുന്നയാൾക്ക് യാത്രാ സംബന്ധമായ വിവരങ്ങൾ രെജിസ്റ്റർ ചെയ്ത മൊബൈൽ നംബരിലാണു ലഭിക്കുക. അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയും അംഗീകരിക്കപ്പെടുകയാണെങ്കിൽ യാത്രാ തിയതിയും ടിക്കറ്റ് ബുക്കിങ് നമ്പറും നല്‍കും മെസ്സേജ് ആയി ലഭിക്കും. തുടർന്ന് പ്രസ്തുത ടിക്കറ്റ് ഉപഭോക്താവ് വാങ്ങുകയാണു ചെയ്യേണ്ടത്.

യാത്രയുടെ സ്റ്റാറ്റസ് അറിയാൻ ട്രാവൽ റിക്വസ്റ്റ് എൻക്വയറി എന്ന ഐകണും അബ്ഷിർ ഔദയിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഈ സർവീസ് പ്രത്യേക സാഹചര്യത്തിൽ നടത്തുന്നതായതിനാൽ ഒരു വശത്തേക്ക് മാത്രമേ വിമാനം ഉണ്ടാകൂ, അത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും ആ മാറ്റം ഉണ്ടാകും എന്ന് മനസ്സിലാക്കുക.

മുകളിൽ ഘട്ടം ഘട്ടമായി വിശദീകരിച്ച അബ്ഷിർ ഔദയുടെ സേവനങ്ങൾ എല്ലാം ലഭ്യമാക്കുന്നതിനായി https://www.absher.sa/wps/portal/individuals/Home/myservices/einquiries/passports/residenttravelrequest എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുന്നതിലൂടെയും സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്