Monday, November 11, 2024
Saudi ArabiaTop Stories

സൗദിയിലെ ഖുൻഫുദയിൽ നേരിയ ഭൂചലനം

ജിദ്ദ: റിക്ടർ സ്കെയിലിൽ 2.7 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഒൻപത് കിലോമീറ്റർ ആഴത്തിൽ മക്ക പ്രവിശ്യയിലെ ഖുൻഫുദ ഗവർണറേറ്റിന് കിഴക്കായി രേഖപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ഭൂചലനം ദുർബലമാണെങ്കിലും ചില താമസക്കാർക്ക് ഇത് അനുഭവപ്പെട്ടുവെന്ന് സൗദി ജിയോളജിക്കൽ സർവേ (എസ്‌ജി‌എസ്) വക്താവ് താരിഖ് അബൽ ഖൈൽ പറഞ്ഞു.

ഭൂകമ്പം ഈ മേഖലയിൽ ആദ്യമായി അനുഭവപ്പെടുകയല്ലെന്നും ഇടയ്ക്കിടെ ഭൂകമ്പ പ്രവർത്തനം നടക്കാറുണ്ടെന്നും ജിയോളജിക്കൽ സർവേ വക്താവ് അറിയിച്ചു.

ഈ ഭൂകമ്പങ്ങൾ ശക്തിയിൽ വളരെ ചെറുതാണ്, അവയുടെ ആഘാതം ജനങ്ങൾ പലപ്പോഴും അറിയാതെ പോകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് ഭൂകമ്പങ്ങൾ എസ്‌ജി‌എസ് നിരീക്ഷിക്കുന്നുണ്ട്, സാഹചര്യം ഭയത്തിനും പരിഭ്രാന്തിക്കും കാരണമാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്രാർത്ഥിക്കുന്നതായും ”അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്