സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 13930 ആയി
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ ബാധിച്ചവരിൽ സ്വദേശികളുടെയും വിദേശികളുടെയും കണക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. വൈറസ് ബാധയേറ്റവരിൽ 85 ശതമാനം വിദേശികളും 15 ശതമാനം സ്വദേശികളുമാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1158 പേർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 13930 ആയി ഉയർന്നു.
ഇത് വരെ വൈറസ് ബാധയേറ്റവരിൽ 11884 കേസുകളാാണു ചികിത്സയിലുള്ളത്. പുതുതായി 113 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇത് വരെ വൈറസ് ബാധയേറ്റവരിൽ 1925 പേർ സുഖം പ്രാപിച്ചു.
ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 121 ആയി. നിലവിൽ ചികിത്സയിലുള്ള 93 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
മദീനയിലും മക്കയിലും ജിദ്ദയിലും റിയാദിലുമാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ മന്ത്രാലയം നടത്തുന്ന വ്യാപക പരിശോധനകളുടെ ഫലമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa