ഒമാനിൽ കൊറോണ ബാധിച്ചവരിൽ 63 ശതമാനവും വിദേശികൾ.
മസ്‌കറ്റ്: രാജ്യത്ത് കൊറോണ ബാധിതരിൽ 63 ശതമാനം വിദേശികളും 37 ശതമാനം ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹുസ്നി
കൊറോണ വൈറസ് വ്യാപനം നേരിടാൻ ചുമതലയുള്ള സുപ്രീം കമ്മിറ്റി, വെർച്വൽ മീഡിയ വഴി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
മൊത്തം 1,716 കേസുകളിൽ 63 ശതമാനം പ്രവാസികളും 37 ശതമാനം ഒമാനികളുമാണുള്ളത്. ഒമ്പത് കേസുകൾ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 6,807 കേസുകൾ ഐസൊലേഷനിലാണ്.
ഒന്നോരണ്ടോ ആഴ്ചകൾക്കുള്ളിൽ ഉയർന്ന തോതിൽ രോഗികൾ ഉണ്ടായേക്കാമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഡയറക്ടർ ഡോ. സെയ്ഫ് അൽ അബ്റി പറഞ്ഞു.
രണ്ട് ഗർഭിണികൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർ സുഖമായിരിക്കുന്നതായും, കൂടാതെ വീട്ടിൽ കോറന്റൈനിലാണെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് ഒരു പനി പോലെ തുടരുമെന്നും, അത് സമൂഹത്തിൽ നിലനിൽക്കുമെന്നും അൽ ഹുസ്നി പറഞ്ഞു, പെട്ടന്ന് പൂജ്യം കേസുകളിൽ എത്തുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡ്രോക്സിക്ലോറോക്വിൻ കൊണ്ടുള്ള ചികിത്സകൾ ഫലപ്രദമാണെങ്കിലും ഇത് കൊറോണ വൈറസിനുള്ള പരിഹാരമാണെന്ന് പറയാൻ കഴിയില്ല. മിക്ക കേസുകളിലും ചികിത്സ നൽകേണ്ടതില്ല, വീട് കോറന്റൈന് വിധേയമാവുകയാണ് പരിഹാരം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്രയെ ഘട്ടം ഘട്ടമായി ഐസൊലേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്, മുത്രയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും അൽ ഹുസ്നി പറഞ്ഞു.
ഒമാനിൽ ഇന്ന് പുതുതായി 102 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 8 മരണങ്ങളാണ് സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa