ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച വ്രതാരംഭം
ഗൾഫ് ഡെസ്ക്: മാസപ്പിറവി ദർശിക്കാത്തതിനാൽ ഏപ്രിൽ 24 വെള്ളിയാഴ്ച ശഅബാൻ 30 പൂർത്തിയാക്കി റമളാൻ വ്രതം ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസപ്പിറവി ദർശിച്ചതിൻ്റെ അടിസ്ഥാനത്തിൽ സൗദിയിൽ വെള്ളിയാഴ്ച വ്രതാരംഭമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തർ, ബഹ്രൈൻ, കുവൈത്ത് തുടങ്ങിയ മറ്റു ജി സി സി രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയായിരിക്കും റമളാൻ വ്രതാരംഭം.
സല്മാൻ രാജാവിനും കിരീടാവകാശിക്കും സൗദിയിലേയും ലോകത്തെമ്പാടുമുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി സുപ്രീം കോടതി റമളാൻ ആശംസകൾ നേർന്നു.
റമളാൻ പ്രമാണിച്ച് സൗദിയിൽ കർഫ്യു സമയത്ത് ചെറിയ മാറ്റങ്ങൾ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഐസൊലേഷനിലുള്ള ഡിസ്റ്റ്രിക്കിലുള്ളവർക്ക് ഇളവുകൾ ഇല്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa