പള്ളികൾ കേന്ദ്രീകരിച്ച് ഇഫ്താറുകളില്ല.
റിയാദ്: കൊറോണ വൈറസിന്റെ പാശ്ചാത്തലത്തിൽ ഇപ്രാവശ്യം പള്ളികളോട് ചേർന്നുള്ള ഇഫ്താർ സംഗമ സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കും.
ഗൾഫ് നാടുകളിൽ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ തൊഴിലാളികൾക്കും കുടുംബം ഒപ്പമില്ലാത്ത പ്രവാസികൾക്കും ഏറെ സഹായകമായിരുന്നു ഓരോ റമളാനിലേയും മസ്ജിദുകളിലെ ഇഫ്താറുകൾ.
ജാതിമത ഭേതമന്യേ ജോലി കഴിഞ്ഞ് വൈകി വരുന്ന പ്രവാസികൾക്ക് വയറു നിറച്ച് ഭക്ഷണം കിട്ടുന്ന ഇഫ്താറുകളാണ് ഓരോ പള്ളികളിലും ഒരുക്കിയിട്ടുണ്ടാവുക.
ഇതിന് പുറമെ നിരവധി പ്രവാസി സംഘടനകളാണ് ഓരോ വർഷവും ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നത്. ഇത്തരം സംഗമങ്ങളും ഈ വർഷം ഉണ്ടാവില്ല.
പ്രദേശവാസികളായ അറബികളും പള്ളി അധികാരികളും എല്ലാം ചേർന്ന് നടത്തുന്നതായിരിക്കും ഇത്തരം ഇഫ്താറുകൾ. മാറിയ സാഹചര്യത്തിൽ പള്ളികളിൽ നിസ്കാരവും ഇഇ്തികാഫും എല്ലാം റമദാനിലും അനുവദനീയമല്ല.
ഇഇ്തികാഫ് ഇരിക്കുന്നവർക്ക് പള്ളികൾ തുറന്ന് കൊടുത്താൽ പരിപൂർണ ഉത്തരവാദിത്തം ഇമാമുമാർക്കായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇഫ്താർ അടക്കമുള്ള പദ്ധതികൾക്ക് വേണ്ടി സംഭാവന നല്കുന്നവരിൽ നിന്നും ഇമാമുമാർ പണം സ്വീകരിക്കരുതെന്നും പകരം ഇത്തരക്കാരെ ലൈസൻസുള്ള സന്നദ്ധ സംഘടനകളിലേക്ക് അയക്കുകയാണ് വേണ്ടത് എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa