Wednesday, April 16, 2025
Saudi ArabiaTop Stories

ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സൗദിയിൽ മരണപ്പെട്ട നിലയിൽ.

റിയാദ്: സൗദിയിൽ ഒറ്റക്ക് താമസിച്ചിരുന്ന മലയാളിയെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി വാദിയാര വടക്കേതിൽ പരീതുകുഞ്ഞു ജസീന്‍ ആണ് റിയാദിലെ ബത്ഹയിൽ മരണപ്പെട്ടത്. 58 വയസ്സായിരുന്നു.

ബത്ഹയിലെ മലബാര്‍ ഹോട്ടലിന് സമീപം ഒരു റൂമില്‍ തനിച്ചായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. രണ്ട് ദിവസം മുൻപ് ബത്ഹയിലെ ക്ലിനിക്കിൽ പനിക്ക് ചികിത്സ തേടിയിരുന്നതായി പറയപ്പെടുന്നു. അതിന് ശേഷം റൂമിന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് വിവരം.

നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്പോള്‍ റൂം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ വിളിച്ചു നോക്കുമ്പോൾ അകത്ത്നിന്ന് ബെല്ലടിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസെത്തി റൂമിനകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം പിന്നീട് ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനിത ജസീന്‍ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa