സൗദിയിലെ പ്രവാസികളുടെ ശ്രദ്ധക്ക്; റമളാൻ മാസത്തിലെ റസ്റ്റോറന്റുകളുടെ പ്രവർത്തന സമയവും കർഫ്യൂ സമയവും തമ്മിൽ ആശയക്കുഴപ്പത്തിലാകരുത്
ജിദ്ദ: കർഫ്യൂ ഏർപ്പെടുത്തിയതിനെത്തുടർന്ന് റമളാൻ മാസത്തിലെ റെസ്റ്റോറൻ്റുകളുടെ പ്രവർത്തന സമയത്തെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമായി അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാാലായത്തിൻ്റെ അറിയിപ്പ് പ്രകാരം വൈകുന്നേരം 3 മണി മുതൽ പുലർച്ചെ 3 മണി വരെയായിരിക്കും റെസ്റ്റോറൻ്റുകൾക്ക് പ്രവർത്തിക്കാനുള്ള അനുമതിയുണ്ടായിരിക്കുക.
എന്നാൽ പല പ്രവാസി സുഹൃത്തുക്കളും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്. കർഫ്യൂ സമയവും റെസ്റ്റോറൻ്റുകളുടെ പ്രവർത്തന സമയവും തമ്മിൽ ബന്ധമില്ലെന്നും കർഫ്യൂ സമയത്ത് അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തിറങ്ങാൻ അനുമതിയുള്ളത് 9 മണി മുതൽ 5 മണി വരെയാണു എന്ന നിയമത്തിൽ മാറ്റങ്ങൾ ഇല്ല എന്നതും പ്രത്യേകം ഓർക്കുക.
കർഫ്യൂ സമയത്ത് റെസ്റ്റോറൻ്റുകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും ഡെലിവറി സർവീസുകൾ മാത്രമേ നിലവിൽ അനുവദിക്കുന്നുള്ളൂ. ഓൺലൈൻ ഓർഡറുകളിൽ ഭക്ഷണം എത്തിച്ച് നൽകാൻ റെസ്റ്റോറന്റുകളെ മന്ത്രാലയം അനുവദിച്ചിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് സ്വീകരിച്ച മുൻകരുതൽ നടപടികൾ പാലിച്ച് മാത്രമേ ഭക്ഷണ ഡെലിവറി സർവീസും അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa