മികച്ച പരിചരണം സൗദിയിലെ കൊറോണ മരണ നിരക്ക് കുറക്കുന്നു; വരും ദിനങ്ങളിൽ കൂടുതൽ പേർ രോഗമുക്തരാകും; ആരോഗ്യ മന്ത്രാലയം
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1172 പേർക്ക് കൂടി കൊറോണ ബാധിച്ചതോടെ രാജ്യത്ത് ഇത് വരെ വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 15102 ആയി ഉയർന്നു.
അതേ സമയം പുതുതായി 124 പേർക്ക് കൂടി രോഗം ഭേദമായതോടെ സൗദിയിൽ ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 2000 കവിഞ്ഞിരിക്കുകയാണ്.
പുതുതായി 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത് വരെ സൗദിയിലുണ്ടായ കൊറോണ മരണം 127 ആയിട്ടുണ്ട്. 12926 രോഗികളാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 93 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
സൗദിയിലെ മികച്ച ആരോഗ്യ പരിചരണം കാരണമാണു കൊറോണ മരണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
വരും ദിവസങ്ങളിൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മദീനയിൽ 272, മക്കയിൽ 242, ജിദ്ദയിൽ 210, റിയാദിൽ 131, ദമാമിൽ 46, ജുബൈലിൽ 45, ഹുഫൂഫിൽ 40, ഖോബാറിൽ 30, ത്വാഇഫിൽ 21 എന്നിങ്ങനെയാണു പ്രധാനമായും പുതുതായി വൈറസ് ബാധിച്ചതിൻ്റെ കണക്കുകൾ. ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്. 3623 പേർക്കാണ് മക്കയിൽ മാത്രം കൊറോണ ബാധിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa