ഹറമിൽ അകലം പാലിച്ച് തറാവീഹ് നമസ്ക്കാരം
മക്ക: കൊറോണ പശ്ചാത്തലത്തിൽ വിശുദ്ധ ഹറമിൽ തറാവീഹ് നമസ്ക്കാരം നടന്നത് സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം പാലിച്ച് കൊണ്ട്. അകലം പാലിച്ച് കൊണ്ട് നടന്ന ജമാഅത്ത് നമസ്ക്കാരത്തിൻ്റെ ചിത്രങ്ങൾ മീഡിയകൾ പങ്ക് വെച്ചു.
തറാവീഹ് നമസ്ക്കാരത്തിലും മറ്റു നിർബന്ധ നമസ്ക്കാരങ്ങളിലും ഹറംകാര്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഹറം പരിപാലന തൊഴിലാളികൾക്കും മാത്രമാാണു പങ്കെടുക്കാൻ അനുമതി.
പ്രത്യേക സാഹചര്യത്തിൽ മക്കയിലും മദീനയിലും തറാവീഹ് നമസ്ക്കാരം 10 റകഅത്തായി ചുരുക്കിയതായി ഇരു ഹറം കാര്യ മേധാവി ശൈഖ് സുദൈസ് നേരത്തെ അറിയിച്ചിരുന്നു.
ഖുർആൻ ജുസ്ഉ പൂർത്തിയാക്കൽ ഖിയാമുല്ലൈൽ നമസ്ക്കാരത്തിലായിരിക്കും. ഖതമുൽ ഖുർആനും 29 ആം രാവിൽ ഖിയാമുല്ലൈൽ നമസ്ക്കാരത്തിലായിരിക്കും നടക്കുക.
സൗദി അറേബ്യയിൽ ഇരു ഹറം പള്ളികളിൽ മാത്രമാണു റമളാനിൽ ജമാഅത്തിനും തറാവീഹ് നമസ്ക്കാരത്തിനുമെല്ലാം അനുമതി ലഭിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa