മക്കയൊഴികെയുള്ള സ്ഥലങ്ങളിൽ കർഫ്യുവിൽ അയവു വരുത്തിക്കൊണ്ട് സൽമാൻ രാജാവിന്റെ ഉത്തരവ്.
റിയാദ്: സൗദിയിൽ മക്കയൊഴികെയുള്ള സ്ഥലങ്ങളിൽ കർഫ്യുവിൽ അയവു വരുത്തിക്കൊണ്ട് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 26 മുതൽ മെയ് 13 ആം തിയ്യതി വരെയായിരിക്കും കർഫ്യുവിൽ ഇളവുണ്ടായിരിക്കുക. ഇന്ന് തൊട്ട് മക്കയൊഴികെയുള്ള എല്ലാ നഗരങ്ങളിലും രാവിലെ 9 മണിക്കും വൈകീട്ട് 5 മണിക്ക്ക്കുമിടയിൽ ആളുകൾക്ക് പുറത്തിറങ്ങാം.
ഇതിന് പുറമെ എപ്രില്‍ 29 മുതല്‍ മെയ് 13 വരെ (റമദാൻ 6 മുതൽ റമദാൻ 20 വരെ) വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച്, മാളുകൾ, ചെറുകിട സ്ഥാപനങ്ങൾ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവർത്തിക്കാം. എന്നാൽ സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
കർഫ്യുവിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും, ആവശ്യമായ മുന്കരുതലെടുക്കാതെ പുറത്തിറങ്ങരുതെന്ന് സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa