Sunday, November 17, 2024
Saudi ArabiaTop Stories

നിരവധി വ്യാജ സിം കാർഡുകളുമായി 6 ബംഗ്ലാദേശികൾ പിടിയിൽ.

റിയാദ്: വ്യാജ സിം കാർഡ് വില്പന നടത്തുന്ന ബംഗ്ലാദേശി സംഘം പിടിയിൽ. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള 6 ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്.

സൗദി പൗരന്മാരുടേയും, വിദേശികളുടെയും തിരിച്ചറിയൽ കാർഡുകൾ ഇവരറിയാതെ ഉപയോഗിച്ച് വ്യാജമായി സിംകാർഡുകൾ തരപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി.

ഇത്തരത്തിൽ ശേഖരിച്ച സിം കാർഡുകളുമായാണ് ഇവർ പിടിയിലായതെന്ന് റിയാദ് റീജിയൻ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണൽ ഷാക്കിർ അൽ-തുവൈജിരിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു .

നിരവധി ടെലികോം കമ്പനികളുടെ 577 സിം കാർഡുകൾ, ആരുടേതെന്നറിയാത്ത പ്രിന്റ് ചെയ്ത നിരവധി വിരലടയാളങ്ങൾ, തിരിച്ചറിയൽ കാർഡുകളുടെ കോപ്പികൾ, ഒരു ലാപ്‌ടോപ്പ്, പ്രിന്ററുകൾ, ബാർകോഡ് റീഡറുകൾ എന്നിവ ഇവരിൽ നിന്ന് അധികൃതർ പിടിച്ചെടുത്തു.

പ്രതികളെ കസ്റ്റഡിയിലെടുത്തതിന് ശേഷം, പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa