കൊറോണ ബാധിച്ച വിദേശികളടക്കമുള്ളവരെ 5 സ്റ്റാർ ഹോട്ടലുകളിലടക്കം താമസിപ്പിച്ച് സൗദി പരിചരണം നൽകുന്നു
ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയം രാജ്യത്തെ ഓരോ കൊറോണ ബാധിതർക്കും സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ നൽകുന്ന പരിഗണന ഏറെ ശ്രദ്ധേയമാകുന്നു.
ഉൾഭാഗങ്ങളിൽ തിങ്ങിത്താമസിക്കുന്ന ഏരിയകളിലെ നിരവധി സാധാരണക്കാരെയും ലേബർ കാംബുകളിൽ താമസിക്കുന്ന ധാരാളം വിദേശികളെയും അത്യാവശ്യ ആരോഗ്യ പരിചരണത്തിൻ്റെ ഭാഗമായി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ താമസിപ്പിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ ഈ രാജ്യം നൽകുന്ന കരുതലിനെയും സ്നേഹത്തിനേയുമാണ് വ്യക്തമാക്കുന്നത്.
ഹോട്ടലുകളിൽ താമസിപ്പിക്കുന്നവരിൽ തീവ്ര പരിചരണം ആവശ്യമുള്ളവരെ നിർദ്ദിഷ്ഠ ആശുപത്രികളിലേക്കു മാറ്റുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ സൗദി ദിനപത്രം റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധിതരെ ഫീൽഡ് സ്ക്രീനിംഗിലൂടെ നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ശ്രമം ഏറെ വിജയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ വൈറസ് ബാധിതരുടെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നുണ്ട്.
സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സൗദിയിലെ എല്ലാ സ്വദേശികൾക്കും നിയമ ലംഘകരടക്കമുള്ള മുഴുവൻ വിദേശികൾക്കും കൊറോണ ചികിത്സ സൗജന്യമായാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa