ഹൃദയാഘാതം; കരുവാരകുണ്ട് സ്വദേശി സൗദിയിൽ നിര്യാതനായി.
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ നിര്യാതനായി. മലപ്പുറം കരുവാരകുണ്ട് വാക്കോട് സ്വദേശി നെല്ലിക്കുന്നൻ നാസർ ആണ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടത്. 59 വയസ്സായിരുന്നു.
ജിദ്ദയിലെ കിലോ എട്ടിലെ പച്ചക്കറി കടയിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം, ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
മാതാവ്: തിത്തു, ഭാര്യ: കോളക്കാട്ടിൽ സഹീദ തരിശ്, മക്കൾ: നുഅമാൻ, നുസ്റത്ത്, മുസമ്മിൽ, മുദ്ദസ്സിർ. മരുമകൻ: ജലീൽ തുവ്വൂർ. നടപടി ക്രമങ്ങൾക്ക് സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa