സൗദിയിലെ ഖുൻഫുദയിൽ ഭക്ഷ്യ സാധനങ്ങളുടെ അഭാവമുണ്ടെന്ന് പ്രചരിപ്പിച്ച വിദേശികൾ പിടിയിൽ
ജിദ്ദ: സൗദിയിലെ ഖുൻഫുദ ഗവർണ്ണറേറ്റിൽ ഭക്ഷ്യ സാധനങ്ങളുടെ കുറവുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയ രണ്ട് വിദേശികൾ സൗദി സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി.
രണ്ട് യമനി പൗരന്മാരായിരുന്നു ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതിനായി ഭക്ഷ്യ സാധനങ്ങളുടെ കുറവുണ്ടെന്ന് വീഡിയോ ക്ളിപ്പിലൂടെ പ്രചരിപ്പിച്ചിരുന്നത്.
വീഡിയോ ക്ളിപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവരെക്കുറിച്ച് സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിനു പിറകേയായിരുന്നു 40 കാരായ രണ്ട് യമനികളെയും പിടി കൂടിയത്.
രണ്ട് പേരെയും കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി സൗദി പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി മക്ക അൽ മുകറമ റീജിയൻ പോലീസ് മാധ്യമ വക്താവ് മേജർ മുഹമ്മദ് അബ്ദുൽ വഹാബ് അൽ ഗാംദി അറിയിച്ചു.
രാജ്യത്ത് മതിയായ അവശ്യ സാധനങ്ങൾ ലഭ്യമാണെന്നും മതിയായ സ്റ്റോക്ക് നിലവിലുണ്ടെന്നും ആവശ്യമെങ്കിൽ ഇറക്കുമതിക്കുള്ള സജ്ജീകരണങ്ങളുമുണ്ടെന്നും അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa