ഇരു ഹറമുകളുടെയും വാതിലുകൾ വിശ്വാസികൾക്കായി ഉടൻ തുറക്കും: ശൈഖ് സുദൈസ്
മക്ക: വിശുദ്ധ ഹറം പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി ഉടൻ തുറന്ന് കൊടുക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് മേധാവിയും ഹറം ഇമാമുമായ ശൈഖ് അബ്ദറഹ്മാൻ അൽ സുദൈസ് അറിയിച്ചു.
‘മേഘങ്ങൾ മറ നീക്കും. സന്തോഷ വാർത്ത വരാനിരിക്കുന്നു. ഹറമുകളിലേക്ക് ത്വവാഫിനും സഅയിനും നമസ്ക്കാരത്തിനും റൗളാ ശരീഫിലേക്ക് നബിയോട് സലാം ചൊല്ലാനുമായി അല്ലാഹുവിൻ്റെ വിധിയുണ്ടെങ്കിൽ നാം ഉടൻ മടങ്ങിയെത്തും’ എന്നും ശൈഖ് സുദൈസ് പറഞ്ഞു.
‘എല്ലാ കാര്യങ്ങളും പഴയത് പോലെ മടങ്ങി വരും. ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണകൂടം താൽപ്പര്യപ്പെടുന്നതിനാൽ മുൻകരുതൽ നടപടികളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് മോചിതരാകാൻ തിരക്കുകൂട്ടരുതെന്നും’ ശൈഖ് സുദൈസ് ആവശ്യപ്പെട്ടു.
ഇരു ഹറം കാര്യ വകുപ്പിൻ്റെ സ്നാപ് ചാറ്റ് അക്കൗണ്ടിലൂടെയായിരുന്നു ശൈഖ് അബ്ദുറഹ്മാൻ സുദൈസ് വിശ്വാസി സമൂഹത്തിനു ഏറെ സന്തോഷവും പ്രത്യാശയും നൽകുന്ന പ്രസ്താവന അറിയിച്ചത്.
നിലവിൽ ഇരു ഹറമുകളിലും റമളാനിൽ ജമാഅത്ത് നമസ്കാരങ്ങൾ ഉണ്ടെങ്കിലും കൊറോണ മുൻ കരുതലിൻ്റെ ഭാഗമായി ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും പള്ളി പരിപാലന ജീവനക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa