Wednesday, April 16, 2025
Top StoriesU A E

കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു.

ദുബായ്: കൊവിഡ് 19 രോഗബാധയെ തുടർന്ന് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുള്ളയാണ് (63) മരിച്ചത്.

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

വർഷങ്ങളായി യുഎഇയിലുള്ള അബ്ദുള്ള ദുബായ് ദയ്റയിലെ ഒരു റെസ്റ്റോറന്റിലാണ് ജോലി ചെയ്തിരുന്നത്. ജമീലയാണ് ഭാര്യ. മക്കൾ: നജീബ്, നജ്മ. മരുമകൻ: അബ്ദുസ്സലാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa