ഖതീഫിലേക്കും ഖതീഫിൽ നിന്ന് പുറത്തേക്കുമുള്ള സഞ്ചാര വിലക്ക് നീക്കി; കർഫ്യൂവിലും ഇളവ്
ഖതീഫ്: ഖതീഫ് ഗവർണ്ണറേറ്റിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള സഞ്ചാര വിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
വ്യാഴാഴ്ച മുതൽ സഞ്ചാര വിലക്ക് ഒഴിവാക്കും. ഇതോടൊപ്പം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയം കർഫ്യൂവും ഒഴിവാക്കിയിട്ടുണ്ട്.
കർഫ്യൂ ബാധകമല്ലാത്ത മേഖലകൾക്കുള്ള അനുമതി അത് പോലെ നില നിൽക്കും. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തിക്കൊണ്ടുള്ള നടപടികൾ സ്വീകരിച്ചിരിക്കണമെന്നത് വ്യവസ്ഥയാണ്.
കഴിഞ്ഞ ദിവസം കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ച സമയത്ത് പ്രവേശന വിലക്കുള്ള മേഖലകളിലേക്ക് നിലവിലുള്ള സഞ്ചാര വിലക്കുകൾ അത് പോലെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
റിയാദ്, മക്ക, മദീന, തബൂക്ക്, ദമാം, ദഹ്രാൻ, ഹുഫൂഫ് തുടങ്ങിയ പട്ടണങ്ങളിലേക്കും ജിദ്ദ ത്വാഇഫ്, ഖോബാർ, സ്വാംഥ, അദ്ദായിർ തുടങ്ങിയ ഗവർണ്ണറേറ്റുകളിലേക്കും നിലവിലുള്ള പ്രവേശന വിലക്കിൽ ഇത് വരെ മാറ്റം ഒന്നും അറിയിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa