രോഗികളുടെ എണ്ണം ഉയർന്നു തന്നെ; സൗദിയിൽ ഇന്നും റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലധികം.
റിയാദ്: സൗദിയിൽ ഇന്നലെ മുതൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്കിയിരിക്കെ, കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ മാത്രം 1,351 പുതിയ കേസുകളാണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 22,753 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് റിയാദിലാണ്. റിയാദിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 440 കേസുകളാണ്. മക്കയിൽ 392 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്നാൽ ജിദ്ദയിലും, മദീനയിലും താരതമ്യേന കുറഞ്ഞ ആളുകളിൽ മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജിദ്ദയിൽ 120 പേരും, മദീനയിൽ 119 പേരും. 3,163 പേർ ഇതുവരെ കൊറോണ ബാധയിൽ നിന്നും മുക്തരായിട്ടുണ്ട്. പുതുതായി രോഗത്തിൽ നിന്നും മുക്തരായവർ 210 പേരാണ്.
5 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചതിന് ശേഷം സൗദിയിൽ മരണപ്പെട്ടവരുടെ എണ്ണം 162 ആയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa