സൂക്ഷിക്കുക; സൗദിയിൽ കൊറോണ ബാധിച്ചവരിൽ പകുതിയും 20 നും 40 നും ഇടയിൽ പ്രായമുള്ളവർ
ജിദ്ദ: വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ തുണി കൊണ്ടുള്ള ഫെയ്സ് മാസ്ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വീണ്ടും ഓർമ്മപ്പെടുത്തി.

അതോടൊപ്പം പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ആവശ്യപ്പെട്ടു. ഒന്നര മീറ്റൽ അകലം പാലിക്കണമെന്നാണു സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം.
രാജ്യത്ത് കൊറോണ ബാധിച്ചവരിൽ പകുതി പേരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വയസ്സ് തികയാത്ത കുട്ടിക്ക് മുതൽ 100 വയസ്സ് കഴിഞ്ഞ വൃദ്ധനു വരെ കൊറോണ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാപിക്കുന്നതിനും വ്യക്തികളിൽ ബാധിക്കുന്നതിനുമുള്ള കൊറോണ വൈറസിൻ്റെ ശക്തി നേരത്തെ പോലെത്തന്നെ നില നിൽക്കുന്നുണ്ടെന്നും മുൻ കരുതൽ നടപടികളിലൂടെ ഇതിൻ്റെ വ്യാപനം പ്രതിരോധിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ടെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

അതേ സമയം സ്വദേശികളുടെയും വിദേശികളുടെയും വീടുകൾ തോറും കയറിയിറങ്ങിയുള്ള സർവേ ഉണ്ടാകില്ലെന്നും എന്നാൽ ഒരു സംഘടിത വർക്ക് മെക്കാനിസവും ഷെഡ്യൂളും അനുസരിച്ച് കൊണ്ടുള്ള സ്കാനിംഗും പരിശോധനയുമായിരിക്കും ഉണ്ടായിരിക്കുക എന്നും ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa